|    Jun 24 Sat, 2017 2:19 am
FLASH NEWS

ഇരിങ്ങാലക്കുടയില്‍ മണ്ണെണ്ണ ഗോഡൗണില്‍ റെയ്ഡ്

Published : 30th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് റേഷന്‍ മണ്ണെണ്ണ ഹോള്‍സെയില്‍ ഗോഡൗണില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 635 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. ഇരിങ്ങാലക്കുട ചന്തയിലുള്ള പി പി ജോസ് ആന്റ് കമ്പനിയിലാണ് വിജിലന്‍സ് സി.ഐ കെ ടി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാല് ബാരലിലായി മണ്ണെണ്ണ വണ്ടിയില്‍ കയറ്റി കൊണ്ടുപോകാനുള്ള നീക്കത്തിനിടയിലായിരുന്നു പിടിയിലായത്. നാല് റേഷന്‍ കടകളുടെ പേരില്‍ 26ാം തീയതിയിലെ ബില്ലിലുള്ള മണ്ണെണ്ണയാണ് കടത്താന്‍ ശ്രമിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് കടകളിലേയ്ക്കായി 660 ലിറ്റര്‍ മണ്ണെണ്ണയാണ് വേണ്ടിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ 25 ലിറ്റര്‍ മണ്ണെണ്ണ കുറവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനുമുമ്പും ഈ സ്ഥാപനത്തിനെതിരെ വിജിലന്‍സ് നടപടി ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് എസ്.ഐ കെ. കൃഷ്ണന്‍, എഎസ്‌ഐ ഷാജി, സിപിഒമാരായ ആമോദ്, സന്തോഷ്, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്പക്ടര്‍ ജോയി വര്‍ഗ്ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക