|    May 28 Sun, 2017 4:24 pm
FLASH NEWS

ഇരിങ്ങാലക്കുടയിലെ സ്‌കൂളുകള്‍ക്കായി പുതിയ മൊബൈല്‍ ആപ്

Published : 31st January 2016 | Posted By: SMR

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ ഓരോ സ്‌ക്കൂളുകളിലേയും പരിപാടികളും മറ്റു വിവരങ്ങളും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് നിമിഷ നേരം കൊണ്ട് അറിയാന്‍ കഴിയുന്നതിനു രൂപം നല്‍കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സ്റ്റുഡന്‍സ് കെയര്‍ ഗവ. ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
ആധുനിക സാങ്കേതിക വിദ്യയുടെ ഗുണഫലം നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്ലിക്കേഷനു രൂപം നല്‍കിയിട്ടുള്ളതെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഇതു വഴി വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം ഉയര്‍ത്തുവാനും രക്ഷിതാകള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും സാധിക്കുമെന്ന് അദേഹം പറഞ്ഞു.
ഉണ്ണിയാടന്റെ നിര്‍ദ്ദേശാനുസരണം ഇരിങ്ങാലക്കുട ജി സെവന്‍ ഐടി സൊലൂഷനാണ് ഈ അപ്ലിക്കേഷന് രൂപം നല്‍കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ വി പി ആര്‍ മേനോന്‍ അധ്യക്ഷത വഹിച്ചു, നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സി മിനി, കെ എസ് സന്തോഷ്, ഉഷ പ്രഭ, സരിത ശീലന്‍, കെ ജയലക്ഷമി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day