|    Jan 24 Tue, 2017 8:47 pm
FLASH NEWS

ഇരിങ്ങാലക്കുടക്കാരന്‍ മനുശങ്കറിന് വധു സ്വീഡന്‍കാരി ടില്‍ഡ ഇസാക്‌സണ്‍

Published : 11th July 2016 | Posted By: SMR

കൊച്ചി: മനുശങ്കറെന്ന ഇരിങ്ങാലക്കുടക്കാരന് വധു സ്വീഡനില്‍ നിന്നുള്ള ടില്‍ഡ ഇസാക്‌സണ്‍. ഓട്ടോമൊബൈല്‍ എന്‍ജിനീയറായ മനുശങ്കറിന്റെയും ടില്‍ഡ ഇസാക്‌സണിന്റെയും വിവാഹം കേരളീയ ആചാരപ്രകാരം ഇന്നലെ എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ നടന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മൂര്‍ഖന്നൂര്‍ മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണു വിവാഹച്ചടങ്ങുകള്‍ നടന്നത്.
കേരളീയ ആചാരപ്രകാരമുള്ള വിവാഹത്തിനു ശേഷം ടില്‍ഡയുടെ പിതാവ് സ്റ്റീഫന്‍ ഇസാക്‌സണ്‍ മനുശങ്കറിന് ടില്‍ഡയെ കൈപിടിച്ചേല്‍പ്പിച്ചു. ഇരിങ്ങാലക്കുട വെട്ടിക്കല്‍ വീട്ടില്‍ ശിവശങ്കരന്റെയും ഇന്ദിരയുടെയും മകനാണ് മനുശങ്കര്‍.
സ്റ്റീഫന്‍ ഇസാക്‌സണിന്റെയും സൂസന്ന ഇസാക്‌സണിന്റെയും മകളാണ് എംബിബിഎസ് വിദ്യാര്‍ഥികൂടിയായ ടില്‍ഡ ഇസാക്‌സണ്‍. സ്വീഡനില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറായ മനുശങ്കര്‍ അവിടെവച്ച് ടില്‍ഡയെ പരിചയപ്പെടുകയും പരിചയം പിന്നീട് പ്രണയമായി മാറി. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ കേരളീയ ആചാരപ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചു.
ടില്‍ഡയുടെ മാതാപിതാക്കളടക്കം 50ഓളം ബന്ധുമിത്രാദികള്‍ സ്വീഡനില്‍ നിന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക