|    Sep 21 Fri, 2018 5:27 am
FLASH NEWS

ഇരിങ്ങല്ലൂര്‍ പാലാണിയില്‍ മോഷ്ടാക്കളുടെ ശല്യം പെരുകുന്നു: ഒമ്പത് പവന്‍ സ്വര്‍ണമാല കവര്‍ന്നു

Published : 10th June 2018 | Posted By: kasim kzm

വേങ്ങര: ഇരിങ്ങല്ലൂര്‍ പാലാണിയില്‍ മോഷ്ടാക്കളുടെ ശല്യം പെരുകുന്നു. ഇന്നലെ അമ്പലവന്‍ വെട്ടിക്കാട്ട് മൊയ്തുവിന്റെ വീട്ടില്‍ നിന്ന് ഒന്‍പത് പവന്‍ സ്വര്‍ണമാല കവര്‍ന്നു. ഇന്നലെ പുലര്‍ച്ചേ നാലോടെയാണ് സംഭവം. വീട്ടുകാര്‍ അത്താഴം കഴിക്കുന്നതിനായി എഴുന്നേറ്റ സമയത്താണ് മോഷണം. ഇരുമ്പുകോവണിയിലൂടെ ഒന്നാം നിലയില്‍ കയറി ബാല്‍ക്കണിയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്.
ഭക്ഷണം കഴിച്ച് ബെഡ്—റൂമിലേയ്ക്കു വരുന്ന വീട്ടുകാരിയെ കണ്ട മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ മോഷ്ടാവിനെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. വേങ്ങര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss