ഇരിക്കൂറില്‍ മൂന്നിടത്ത് വാഹനാപകടം; മൂന്നുപേര്‍ക്കു പരിക്ക്
Published : 16th April 2016 | Posted By: SMR
ഇരിക്കൂര്‍: ചാലോട്-ഇരിക്കൂര്‍ റോഡില്‍ മൂന്നിടത്തുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊളോളം ടവര്‍ സ്റ്റോപിനു സമീപം നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ മറിയുകയായിരുന്നു. മുട്ടനൂര്‍ സ്കൂളിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ചാലോട് ഭാഗത്തുനിന്ന് വന്ന കാര്‍ ഇരിക്കൂര്‍ ഭാഗത്തു നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ച് റോഡരികിലെ ഓവുചാലിലേക്ക് വീണു. ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ചാലോടു ടൗണിനു സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇരിക്കൂര്‍-ചാലോട് റോഡ് മെക്കാഡം ടാറിങ് ചെയ്ത ശേഷം വാഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.