|    Oct 24 Tue, 2017 2:27 am
FLASH NEWS

ഇരിക്കൂറില്‍ ഡെങ്കിപ്പനി, പകര്‍ച്ചവ്യാധി ഭീതി

Published : 22nd July 2016 | Posted By: SMR

ഇരിക്കൂര്‍: കാലവര്‍ഷം തുടങ്ങിയതോടെ ഇരിക്കൂര്‍ മേഖല ഡെങ്കിപ്പനി, പകര്‍ച്ചവ്യാധി ഭീഷണിയില്‍. മേഖലയില്‍ ഏഴ് പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാല്‍ നിരവധി പേര്‍ പനിബാധിച്ച് ദിനേന ആശുപത്രികളിലെത്തുന്നുണ്ട്.
ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ ആറുപേരും കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ-കൂരാരി, പട്ടാനൂര്‍ മേഖലയിലുള്ളവരും ഒരാള്‍ ഇരിക്കൂര്‍ പഞ്ചായത്തിലുള്ള വ്യക്തിയാണെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരിക്കൂര്‍ പഞ്ചായത്തില്‍ നിന്നു റിപോര്‍ട്ട് ചെയ്ത് കേസ് ചേടിച്ചേരിയില്‍ നിന്നാണെന്നും അവര്‍ ബംഗളൂരില്‍ നിന്നെത്തിയവരാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെയാണ് പകര്‍ച്ചവ്യാധി കാരണം ഇരിക്കൂര്‍ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ദിനേന നിരവധി പേരെത്തുന്നത്. 80 ശതമാനം പേരും വയറിളക്കവും പകര്‍ച്ചപ്പനിയും ബാധിച്ചാണ്ചികില്‍സയ്‌ക്കെത്തുന്നത്. ഇതിനിടെ ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് തിരിച്ചടിയാവുകയാണ്. ഡോക്ടര്‍മാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക