|    Sep 21 Fri, 2018 5:34 am
FLASH NEWS

ഇരിക്കൂറില്‍ അഞ്ചുപേര്‍ക്ക് ഭ്രാന്തന്‍ നായയുടെ കടിയേറ്റു

Published : 29th August 2018 | Posted By: kasim kzm

ഇരിക്കൂര്‍: ഇരിക്കൂറിലും പരിസരങ്ങളിലും ഭ്രാന്തന്‍നായയുടെ വിളയാട്ടം. കടിയേറ്റ അഞ്ചുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്രവിതരണക്കാരനും പെരുവളത്തുറമ്പ് റഹ്്മാനിയ യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ ഷാമില്‍(17), ഇരിക്കൂര്‍ ടൗണിലെ ഹോട്ടല്‍ ഉടമ മായിന്‍(50), മാമാനിക്കുന്ന് ദേവി ക്ഷേത്രത്തിലെ പാചക ജീവനക്കാരി കോളോട് തട്ടില്‍ ഷീല(45), കുട്ടാവിലെ മുല്ലോളി താജുദ്ദീന്‍(40) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും കുയിലൂരിലെ ബാലനെ(65) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പത്രവിതരണത്തിനും പോവുന്നതിനിടെ കുളങ്ങരപ്പള്ളിക്കു സമീപത്തെ സംസ്ഥാന പാതയോരത്തു നിന്നാണ് ഷാമിലിനു കടിയേറ്റത്. മാമാനിക്കുന്ന് ക്ഷേത്രത്തിലേക്ക് ജോലിക്കു പോവുന്നതിനിടെ ഷീലയെയും ഹോട്ടലിലേക്ക് പോവുമ്പോള്‍ മായനും ഡയനാമോസ് ഗ്രൗണ്ടില്‍ വച്ചാണ് കടിയേറ്റത്. താജുദ്ദീന് വയറിനാണ് കടിയേറ്റത്. ഇരിക്കൂര്‍ വവ. സിഎച്ച്‌സിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിരവധി തെരുവുനായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭ്രാന്തന്‍ നായയുടെ കടിയേറ്റതായി നാട്ടുകാര്‍ പറഞ്ഞു.
ടൗണിലൂടെ അലഞ്ഞുതിരിയുന്ന പശുക്കള്‍ക്കും കടിയേറ്റിരിക്കാമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇരിക്കൂറിലും പരിസരങ്ങളിലും പുഴയോരങ്ങളിലും തോടുകളിലും വ്യാപകമായി മല്‍സ്യ-മാംസ ഭക്ഷ്യാവശിഷ്ടങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss