|    Jun 24 Sat, 2017 3:53 pm
FLASH NEWS

ഇരിക്കൂറിലെ ജലസ്രോതസ്സുകള്‍ നാശത്തിന്റെ വക്കില്‍

Published : 25th November 2016 | Posted By: SMR

ഇരിക്കൂര്‍: കാലവര്‍ഷവും തുലാവര്‍ഷവും ഇത്തവണ ദുര്‍ബലമാവുകയും വരള്‍ച്ച തുടങ്ങുകയും ചെയ്തതോടെ ഇരിക്കൂറിലെയും പരിസരങ്ങളിലേയും ജലസ്രോതസ്സുകള്‍ നാശത്തിന്റെ വക്കില്‍. നീരുറവുള്ള തോടുകളിലും നീര്‍ച്ചാലുകളിലും വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതോടെ വെള്ളം പൂര്‍ണമായും വറ്റിത്തുടങ്ങി. തോടുകളില്‍ ചാക്കുകളിലുമായി ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക്-മല്‍സ്യ-മാംസ-പഴം-പച്ചക്കറി എന്നിവയും ചീഞ്ഞളിഞ്ഞ രൂപത്തിലാണ് കെട്ടിക്കിടക്കുന്നത്. കക്കൂസ് മാലിന്യങ്ങളും അടുക്കളകളിലെയും മൂത്രപ്പുരകളിലെയും മലിനജലവും തോടുകളിലേക്കു ഒഴുക്കിവിടുന്നതിനു ഒരു നിയന്ത്രണവുമില്ല. സമീപവാസികള്‍ രോഗ ഭീതിയിലാണ്. മാലിന്യങ്ങള്‍ തോടുകളില്‍ തള്ളുന്നതിനു കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക