|    Aug 20 Mon, 2018 6:43 am
FLASH NEWS

ഇരിക്കൂറിലും പരിസരങ്ങളിലും ലക്ഷങ്ങളുടെ നഷ്ടം

Published : 11th August 2018 | Posted By: kasim kzm

ഇരിക്കൂര്‍: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇരിക്കൂര്‍ പുഴ കരകവിഞ്ഞെഴുകിയപ്പോള്‍ ലക്ഷങ്ങളുടെ നഷ്ടം. നിടുവള്ളരിലെ നടുക്കണ്ടി ഖദീജ, നാക്കരപ്പെട്ടി അബു, ഒമ്പാന്‍ മൂസാന്‍, വി വി അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. വീട്ടുപകരണങ്ങളും ഭക്ഷ്യ വസ്ത്രങ്ങളും നശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
നിടുവള്ളൂര്‍ ടൗണിലെ എ സി നിസാര്‍, കുഞ്ഞാലി, വി വി അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ പലചരക്ക്, സ്‌റ്റേഷനറി, റസ്‌റ്റോറന്റ് കടകളില്‍ ഭക്ഷ്യസാധനങ്ങളടക്കം നിരവധി സാധനങ്ങള്‍ നശിച്ചതിനാല്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സമീപത്തെ നൂറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ വെള്ളം കയറി ഫര്‍ണിച്ചറുകള്‍ നശിച്ചു. ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ 30 വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും അല്‍ ഫിത്വര്‍ ഖുര്‍ആനിക് സ്‌കൂളിലും മദ്്‌റസയിലും സോമില്ലിലും വെള്ളം കയറി. 10 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. ഇരിക്കൂര്‍, കോളോട്, പട്ടുവം ജവഹര്‍ നഗര്‍, മണ്ണൂര്‍ പുഴക്കടവ്, പട്ടുവം വാണിവിലാസം എല്‍ പി സ്‌കൂള്‍ തുടങ്ങിയ മേഖലകളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ചുലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഇരിക്കൂര്‍ ടൗണ്‍ ടാക്‌സി സ്റ്റാന്റ് പരിസരത്തും ശാദുലിപള്ളി, പുതിയ പള്ളി, മസ്ജിദുല്‍ ഈമാന്‍ എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തില്‍ മൂന്നുലക്ഷത്തിന്റെ നഷ്ടം കണക്കാക്കി.
കുട്ടാവിലെ ഹെല്‍പ് നല്‍കിയ നാലുസെന്റ് സ്ഥലത്തെ നാലു വീടുകളില്‍ വെള്ളം കയറി നാലര ലക്ഷത്തിന്റെ നഷ്ടമുണ്ടായി. നായിക്കാലിയിലെ പി രാജേഷ്, വിജയന്‍, ഷൈജു, സോമന്‍, പാണലാട്ടെ പി കെ സരോജിനി, ഇ കെ വിലാസിനി, ഇ കെ രോഹിണി, ആയിപ്പുഴയിലെ അബ്ദുര്‍റഹ്്മാന്‍, അശ്‌റഫ്, അമീന്‍ മൗലവി എന്നിവരുടെ വീടുകള്‍ക്ക് 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ കെ സി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss