|    Oct 18 Wed, 2017 7:46 am
FLASH NEWS

ഇരിക്കൂര്‍ സംഘര്‍ഷം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി- മുഖ്യമന്ത്രി

Published : 11th August 2017 | Posted By: fsq

 

കണ്ണൂര്‍:  ഇരിക്കൂറിലെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് അവരുടെ രീതിയില്‍ പ്രവര്‍ത്തിക്കും. ഒരു രാഷ്ട്രീയപാര്‍ട്ടികളുടെയും സമ്മര്‍ദ്ദത്തിന് പോലിസ് വഴങ്ങില്ലെന്നും കെ സി ജോസഫിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നാലു കേസുകളാണ് ഇരിക്കൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിനേഷ്, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവരെ അക്രമിച്ചതിനും സിപിഎം പ്രവര്‍ത്തകനായ ഷിബിനെ മര്‍ദിച്ചതിനും കേസെടുത്തു. പ്രകോപനപരമായി പ്രകടനം നടത്തിയതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് മറ്റൊരു കേസ്. ഇതില്‍ രണ്ടു കേസുകളിലെ ഏഴുപ്രതികള്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് കണ്ണൂര്‍ ജില്ലയില്‍ പോലിസ് പ്രവര്‍ത്തിക്കുന്നതെന്ന് കെ സി ജോസഫ് ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക