|    Feb 21 Wed, 2018 11:15 am

ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡ്: യാത്രാ ദുരിതത്തിന് അറുതിയായില്ല

Published : 19th January 2017 | Posted By: fsq

 

ഇരിക്കൂര്‍: രണ്ടു നിയമസഭാ മണ്ഡലങ്ങളെയും രണ്ട് താലൂക്കുകളെയും ബന്ധിപ്പിക്കുന്ന മലയോര മേഖലയിലെ പ്രധാന റോഡായ ഇരിക്കൂര്‍-കല്ല്യാട്-ബ്ലാത്തൂര്‍-തിരൂര്‍ റോഡിലെ യാത്രാദുരിതം വിട്ടൊഴിയുന്നില്ല. തുടക്കം മുതല്‍ അവസാനം വരെ കുണ്ടും കുഴികളുമാണ്. ഇരിക്കൂര്‍ ടൗണ്‍ കല്ല്യാട് ജങ്ഷനില്‍ നിന്ന് തുടങ്ങുന്ന യാത്രാദുരിതം തിരൂര്‍ ടൗണ്‍ കൊണ്ടും അവസാനിക്കുന്നില്ല. കല്ല്യാട് റോഡ് ജങ്ഷന്‍, ബദരിയ്യ പള്ളി, സിദ്ദീഖ് നഗര്‍, പാറ്റക്കല്‍, ചുങ്കന്‍ സ്ഥാനം, കല്ല്യാട് ടൗണ്‍, ബ്ലാത്തൂര്‍, മഞ്ഞാംകരി എന്നിവിടങ്ങളിലെല്ലാം വലിയ കുഴികളാണ്. തിരൂരില്‍ നിന്നു ഇരിക്കൂറിലേക്ക് എത്തുമ്പോഴേക്കും യാത്രക്കാര്‍ ഒരു പരുവത്തിലായിരിക്കും. വയോധികരുടെയും കുട്ടികളുടെയും സ്ഥിതിയാണ് അതി ദയനീയം. ബസ്സിലെ ജീവനക്കാര്‍ റോഡിലെ കുണ്ടും കുഴിയും കാരണം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ നിന്ന് കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളിലേക്ക് പോവുന്നവരാണ് ഇവിടുത്തെ യാത്രക്കാര്‍. ലക്ഷ്യസ്ഥാനത്തെത്താ ന്‍ നാട്ടുകാര്‍ക്ക് മറ്റു വഴികളില്ലാത്തതിനാല്‍ ദുരിതപൂര്‍ണമായ യാത്രയ്ക്കു വിധേയമാവാതെ വഴിയില്ല. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡാകയാല്‍ കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ മാറ്റിവച്ചിരുന്നു. പിന്നീട് അത് തിരൂര്‍ മുതല്‍ മട്ടന്നൂര്‍ വരെ ദീര്‍ഘിപ്പിക്കുകയും എസ്റ്റിമേറ്റ് 22 കോടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നെങ്കിലും പ്രവൃത്തി ഇതുവരെ തുടങ്ങിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss