|    Jun 22 Fri, 2018 10:43 pm
FLASH NEWS

ഇരിക്കൂര്‍ ആശുപത്രി കിടത്തിച്ചികില്‍സാ ബ്ലോക്ക് വെള്ളക്കെട്ടില്‍

Published : 7th August 2017 | Posted By: fsq

 

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തിചികില്‍സാ ബ്ലോക്കിന്റെയും പുതിയ കെട്ടിടത്തിന്റെയും മുന്‍ഭാഗത്തെ വെള്ളക്കെട്ട് രോഗികള്‍ക്ക് ദുരിതമാകുന്നു. മഴപെയ്താല്‍ സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം ഒഴുകിയെത്തുന്ന മഴവെള്ളം ഐപി ബ്ലോക്കിന്റെ മുന്‍ഭാഗത്ത് ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു. അതിനാല്‍ രോഗികളും സന്ദര്‍ശകരും ജീവനക്കാരും ഈ വെള്ളക്കെട്ടിലൂടെയാണ് ആശുപത്രിയില്‍ വരുന്നതും തിരിച്ചുപോകുന്നതും. ആശുപത്രി കോംപൗണ്ടിന്റെ നടുവിലൂടെ തോടുണ്ടായിട്ടും മഴവെള്ളം അതിലൂടെ തിരിച്ചുവിടാത്തതാണ് കിടത്തിചില്‍സാ ബ്ലോക്കില്‍തന്നെ വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. വിവിധതരം പനികളും മറ്റു പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളുമെല്ലാം വ്യാപകമാകുന്ന സമയത്ത് ആശുപത്രി കെട്ടിടത്തിനു മുമ്പില്‍ മലിനജലം കെട്ടിക്കുന്നത് രോഗങ്ങള്‍ പടര്‍ത്താന്‍ കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും പറയുന്നത്. അതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss