|    Aug 23 Wed, 2017 12:05 am
FLASH NEWS

ഇരവിപുരത്തും റോഡരികിലെ കൊടിമരങ്ങള്‍ നീക്കം ചെയ്തു തുടങ്ങി

Published : 12th August 2017 | Posted By: fsq

 

പള്ളിമുക്ക്:  കിളികൊല്ലൂരിന് പുറമെ ഇരവിപുരം പോലിസ് സ്‌റ്റേഷന്റെ പരിധിയിലും റോഡരികില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍ പോലിസ് നീക്കം ചെയ്തു തുടങ്ങി. കൊടിമരത്തിന്റെ പേരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലിസ് നടപടി. ഇരവിപുരം സിഐ പങ്കജാക്ഷന്‍, എസ്‌ഐ ഉമറുല്‍ ഫറൂക്ക് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘമാണ് പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നത്. ഇന്നലെ രാവിലെ ഇരവിപുരം, തിരുമുക്ക്,പുത്തന്‍ചന്ത, വാളത്തുംഗല്‍, കുട്ടിക്കട ഭാഗങ്ങളിലെ കൊടിമരങ്ങളാണ് നീക്കിയത്. സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നത്. കൊടിമരങ്ങള്‍ ഇടുന്നതും നീക്കുന്നതും സംബന്ധിച്ച സംഘര്‍ഷങ്ങള്‍ പതിവായതോടെ ഇത് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി തേടി പോലിസ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കൊടിമരങ്ങള്‍ നീക്കാന്‍ ഉത്തരവ് ലഭിച്ചത്. നുറുകണക്കിന് കൊടിമരങ്ങളാണ് ഇന്നലെ നീക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക