|    Jun 23 Fri, 2017 12:04 am
FLASH NEWS

ഇരവിപുരം റെയില്‍വെ മേല്‍പ്പാലം ഉടന്‍ യാഥാര്‍ത്ഥ്യമാവും: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Published : 19th June 2017 | Posted By: fsq

 

 

ഇരവിപുരം:  ഇരവിപുരം റെയില്‍വെ മേല്‍പ്പാലം ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്നും അതിനുള്ള നടപടികള്‍ നടന്നു വരികയുമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഇരവിപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച പ്രോഗ്രസ്സീസ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇരവിപുര(പെയ്‌സ്) ത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേല്‍പ്പാലത്തിനായുള്ള തുക കേന്ദ്രസംസ്ഥാന, സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സാമൂഹിക സംഘടനകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാന്ത്വനം പദ്ധതിയുടേയും റമദാന്‍ കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം എം നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. പെയ്‌സ് പ്രസിഡന്റ് ജി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനില്‍ ഷാ സംഘടനയെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി അഹമ്മദ് ഖാന്‍, മണക്കാട് നജിമുദ്ദീന്‍, അഡ്വ.——പത്മകുമാര്‍, െ്രെബറ്റ് സെയ്ഫുദ്ദീന്‍  കല്ലുംമൂട്ടില്‍ ഷിഹാബുദ്ദീന്‍, ഹാഷിം രാജാ എന്നിവര്‍ സംസാരിച്ചു.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക