|    Jul 22 Sun, 2018 12:23 pm
FLASH NEWS

ഇരവിപുരം പോലിസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക്

Published : 28th September 2017 | Posted By: fsq

 

ഇരവിപുരം: ഇരവിപുരം പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് ഇനി മഴയേയും കാറ്റിനേയും പേടിക്കേണ്ടതില്ല. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന തകര്‍ന്നു വീഴാറായ  കെട്ടിടത്തില്‍ നിന്നും ഇരവിപുരം പോലിസ് സ്‌റ്റേഷന്‍  പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.ഇരവിപുരം തിരു മുക്കിനടുത്ത് വാളത്തുംഗല്‍ റോഡില്‍ തിരു മുക്കിലെ പെട്രോള്‍ പമ്പിന് സമീപത്തായുള്ള കെട്ടിടത്തിലേക്കാണ് സ്‌റ്റേഷന്‍ മാറ്റി സ്ഥാപിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരക്ക് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗം പുതിയ കെട്ടിടത്തില്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സ്‌റ്റേഷന് സര്‍ക്കാര്‍ വക സ്ഥലം ലഭ്യമാകാന്‍ ആവശ്യമായ നടപടികള്‍ നടന്നുവരികയാണെന്ന് അവര്‍ പറഞ്ഞു. കൊല്ലം സിറ്റി എസിപി ജോര്‍ജ് കോശി, ഇരവിപുരം സിഐ പങ്കജാക്ഷന്‍, വെസ്റ്റ് സിഐ ബിജു, എസ്‌ഐമാരായ അബ്ദുല്‍ റഹുമാന്‍, ശ്രീകുമാര്‍, ജോയ് കുട്ടി, ഉണ്ണിത്താന്‍, സുരേഷ് കുമാര്‍, ജനമൈത്രി ബീറ്റ് അംഗങ്ങള്‍, ബീറ്റ് ഓഫിസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss