|    Nov 17 Sat, 2018 2:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Published : 3rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരായ ലൈംഗികപീഡന കേസില്‍ ഇരയുടെ രഹസ്യമൊഴി തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. മജിസ്ട്രേറ്റ് ദീപ മോഹന്‍ തന്റെ ചേംബറില്‍ വച്ചാണ് ഇരയുടെ മൊഴി രേഖപ്പെടുത്തിയത്. വൈകീട്ട്് 4ന് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ 6.40നാണ് പൂര്‍ത്തിയായത്. അടച്ചിട്ട മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വനിതാ ജീവനക്കാരിയുടെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പ് നടന്നത്. രഹസ്യമൊഴി മുദ്രവച്ച കവറില്‍ എറണാകുളം സ്‌പെഷ്യല്‍ കോടതിക്ക് ഇന്നു കൈമാറും.
പോലിസ് കസ്റ്റഡിയിലാണോ കോടതിയില്‍ വന്നതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഇരയുടെ മറുപടി. മൊഴിയെടുക്കലിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള മജിസ്‌ട്രേറ്റിന്റെ ചോദ്യങ്ങള്‍ക്ക് പതറാതെ ഇര ഉത്തരം നല്‍കി. ഹാജരാവാന്‍ കോടതിയില്‍ നിന്നു സമന്‍സ് കിട്ടിയിരുന്നു. പോലിസ് കൂട്ടിക്കൊണ്ടുവന്നതല്ല. സമന്‍സ് കിട്ടിയ പ്രകാരം സ്വമേധയാ കോടതിയില്‍ വന്നതാണ്. തന്റെ വീടിന് പോലിസ് നിരീക്ഷണമില്ല. ആരുടെയും പ്രേരണമൂലമല്ല താന്‍ മൊഴി നല്‍കാന്‍ വന്നത്. മൊഴിനല്‍കാന്‍ തന്നെ ആരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല.
നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന മൊഴി വിചാരണയില്‍ മാറ്റിപ്പറഞ്ഞാല്‍ നിങ്ങള്‍ക്ക് എതിരേ തെളിവായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നായിരുന്നു മറുപടി.
നിയമപ്രകാരം ഇത്തരത്തില്‍ ഒരു മൊഴി കൊടുക്കാന്‍ ബാധ്യസ്ഥയല്ലായെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മനസ്സിലാക്കിയിട്ടുണ്ടെന്നും ഉത്തരം നല്‍കി. നിങ്ങള്‍ക്ക് മൊഴി കൊടുക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ സമയം വേണോയെന്ന ചോദ്യത്തിന് വേണ്ട, താന്‍ തയ്യാറാണ് എന്നായിരുന്നു ഉത്തരം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss