|    Mar 29 Wed, 2017 2:52 pm
FLASH NEWS

ഇരയുടെ പേര്

Published : 23rd December 2015 | Posted By: SMR

എന്റെ മകളുടെ പേര് വെളിപ്പെടുത്തുന്നതില്‍ എനിക്ക് യാതൊരു ലജ്ജയുമില്ല. നിങ്ങള്‍ അതു മറച്ചുവയ്ക്കുന്നതെന്തിനാണ്? നിര്‍ഭയ കേസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ അമ്മ ആശാദേവി ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ച വാക്കുകളാണു മുകളില്‍.
ബലാല്‍സംഗക്കേസുകളില്‍ ഇരകളായ സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ശിക്ഷാര്‍ഹമായതുകൊണ്ടു മാത്രമല്ല, അത് ഇരയുടെയും കുടുംബത്തിന്റെയും സാമൂഹികജീവിതം തന്നെ ഇല്ലാതാക്കുമെന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്താത്തത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള ഇരകളുടെ പേരു വെളിപ്പെടുത്താതിരുന്നിട്ടുപോലും ആ കുടുംബം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികമായ ഒറ്റപ്പെടുത്തലുകള്‍ നമുക്കറിയാവുന്നതാണല്ലോ.
ലോകത്തിനു മുമ്പില്‍ ഇന്ത്യയെ വിവസ്ത്രയാക്കിയ ഡല്‍ഹി സംഭവത്തിലെ ദലിത് പെണ്‍കുട്ടിയെ മാധ്യമങ്ങളും പൊതുസമൂഹവും ‘നിര്‍ഭയ’ എന്നു വിളിച്ചത് അവള്‍ നിര്‍ഭയ ആയതുകൊണ്ടല്ല എന്നും നമുക്കറിയാം; ആ പേരുകൊണ്ട് ഒരു വീരനായികപ്പട്ടം നാം ചാര്‍ത്തിക്കൊടുക്കുകയാണെങ്കിലും. ഇന്ത്യയില്‍ ഏതുഭാഗത്തും പട്ടാപ്പകല്‍പോലും ഏതു സ്ത്രീയും പെണ്‍കുട്ടിയും ക്രൂരമായ ആക്രമണത്തിന് ഇരയായേക്കാമെന്ന ഭീതിയിലൂടെ കടന്നുപോവുമ്പോള്‍ നിര്‍ഭയ എന്ന വാക്ക് വെറും കാല്‍പനികമായി മാറുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day