|    Apr 23 Sun, 2017 11:21 pm
FLASH NEWS

‘ഇരയുടെ പേര് വെളിപ്പെടുത്തല്‍: നിയമം നിയമത്തിന്റെ വഴിക്കു പോകും ‘

Published : 7th November 2016 | Posted By: SMR

തൃശൂര്‍: പീഡനക്കേസിലെ യുവതിയുടെ പേര് സിപിഎം ജില്ലാ സെക്രട്ടറി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ രാമനിലയത്തില്‍ എത്തിയ സ്പീക്കറോട് ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മറുപടി.
സംഭവം നിയമസഭയ്ക്ക് അകത്തോ തന്റെ പരിധിയിലോ വരുന്നതല്ല. ഇതു സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും പ്രതികരിക്കാനില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day