|    Jun 23 Fri, 2017 2:01 am
FLASH NEWS
Home   >  Kerala   >  

ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി ശൈലജയും

Published : 5th November 2016 | Posted By: G.A.G

kk-shylaja

 

തൃശൂര്‍:വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് പിന്തുണയുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. രാധാകൃഷ്ണന്റെ നടപടി വലിയ തെറ്റാണെന്ന് കരുതുന്നില്ലെന്നും പെണ്‍കുട്ടിയെ അപമാനിക്കാനാണ് അദ്ദേഹം പേര് പറഞ്ഞതെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. മാനഭംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐപിസി 228 (എ) പ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണെന്നിരിക്കേ ജനാധിപത്യ മഹിളാ അസോസിയേഷനിലൂടെ മന്ത്രിസ്ഥാനത്തെത്തിയ ശൈലജയുടെ പ്രതികരണം വിവാദത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ശൈലജ ഇങ്ങനെ പറയുമെന്ന് പാര്‍ട്ടി അനുഭാവിയായ താന്‍ ഒരിക്കലും കരുതിയില്ലെന്ന് ഇരയായ യുവതിയെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക