|    May 30 Tue, 2017 11:29 am
FLASH NEWS

ഇരട്ട ശതകവും റെക്കോഡ് മഴയുമായി കോഹ്‌ലി

Published : 23rd July 2016 | Posted By: SMR

ആന്റിഗ്വ: ഏകദിനത്തിലെ മിന്നും പ്രകടനം ടെസ്റ്റിലും ആവര്‍ത്തിച്ച് ക്യാപ്റ്റന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ച വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സ് മികവില്‍ വിന്‍ഡീസിനെതിരേ ഇന്ത്യ ശക്തമായ നിലവില്‍. തുടക്കത്തിലേ പതര്‍ച്ചക്കു ശേഷം വിവിയന്‍ റിച്ചാര്‍ഡ് സ്‌റ്റേഡിയത്തില്‍ രണ്ടാം ദിനം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെന്ന മികച്ച നിലയിലാണ്. നായകന്‍ വിരാട് കോഹ് ലി പുറത്താവാതെ നേടിയ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയതിനൊപ്പം നിരവധി റെക്കോഡുകള്‍ക്കും ആദ്യ ദിനം സാക്ഷിയായി.
പുറത്താവാതെ 200 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയും 84 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ധവാനുമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. 281 പന്തുകള്‍ നേരിട്ട കോഹ്‌ലി 24 ബൗണ്ടറികള്‍ സഹിതമാണ് ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. 147 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. 162 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 64 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനാണ് കോഹ്‌ലിക്കൊപ്പം ക്രീസില്‍.
ഏഴു റണ്‍സെടുത്ത മുരളി വിജയും 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും 22 റണ്‍സെടുത്ത അജിന്‍ഗ്യ രഹാനെയുമാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആറാം ഓവറില്‍ സ്‌കോര്‍ 14ലെത്തി നില്‍ക്കേ ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയിയെ ഷാനോന്‍ ഗബ്രിയേലിന്റെ പന്തില്‍ ബ്രെത്‌വെയ്റ്റ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലായിരുന്നു.
അതു വരെ ഇഴഞ്ഞു നീങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന് ക്യാപ്റ്റന്‍ കോഹ്‌ലിയെത്തിയതോടെയാണ് ജീവന്‍ വച്ചത്. 79 പന്തില്‍ അര്‍ദ സെഞ്ച്വറി പിന്നിട്ട നായകന്‍ 134 പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. വെസ്റ്റിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിച്ചു 108 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും, ഷാനോണ്‍ ഗബ്രിയേല്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

റെക്കോഡുകളും സവിശേഷതകളും

  • വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റനെന്ന ബഹുമതി മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം പങ്കിട്ടു
  • വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ക്യാപ്റ്റനായി സെഞ്ച്വെറി നേടുന്ന ആദ്യ ഇന്ത്യന്‍താരമായി കോഹ് ലി
  •  ടെസ്റ്റില്‍ 3000 റണ്‍സ് തികക്കുന്ന പത്തൊമ്പതാമത്തെ ഇന്ത്യന്‍താരമായി കോഹ്‌ലി
  •  വിന്‍ഡീസിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ താരം നേടുന്ന നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍ ശിഖര്‍ധവാന്‍ സ്വന്തമാക്കി
  •  ടെസ്റ്റില്‍ കോഹ് ലിയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍
                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day