|    Jan 17 Tue, 2017 8:37 pm
FLASH NEWS

ഇരട്ട മീറ്റ് റെക്കോര്‍ഡ് നേട്ടവുമായി അമല്‍ പി രാഘവ്

Published : 28th November 2015 | Posted By: SMR

കൊച്ചി: സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മല്‍സരത്തില്‍ 14.55 മീറ്റര്‍ ദുരം കണ്ടെത്തിയ അമല്‍ പി രാഘവിന് ഇരട്ട മീറ്റ് റെക്കോര്‍ഡ് നേട്ടം.
വ്യഴാഴ്ച സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോ മല്‍സരത്തില്‍ 15.31 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക്കെറിഞ്ഞ് അമല്‍ സ്വന്തംപേരിലുണ്ടായിരുന്ന 14.31 മീറ്ററിന്റെ നിലവിലെ റെക്കോര്‍ഡ് തിരുത്തി പുതിയ സംസ്ഥാന റെക്കോര്‍ഡ് നേടിയിരുന്നു. കോതമംഗലം മാര്‍ ബേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ നടുവിലെ മഠത്തില്‍പറമ്പ് വീട്ടില്‍ പുഷ്‌പേന്ദ്രന്റേയും വിഫയുടേയും മകനായ അമല്‍.
2014ല്‍ റാഞ്ചിയില്‍ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മല്‍സരിച്ചിരുന്ന അമല്‍ നേടിയ 15.73 ആണ് ഇതുവരെയുള്ള മികച്ച പ്രകടനം.
കഴിഞ്ഞ തവണ സ്റ്റേറ്റ് മീറ്റിലും അമല്‍ സ്വര്‍ണം നേടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക