|    Oct 17 Wed, 2018 8:27 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഇരട്ട മനസ്സാക്ഷി

Published : 27th September 2017 | Posted By: fsq

 

ഇരട്ടച്ചങ്കന്‍ എന്ന പ്രയോഗം മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍, ഇരട്ട മനസ്സാക്ഷിയോ? ഒരേസമയം രണ്ട് സ്വത്വങ്ങളുമായി ജീവിക്കേണ്ടിവരുന്നവരെക്കുറിച്ചുള്ള ഒരു സാമൂഹിക സങ്കല്‍പമാണിത്. അമേരിക്കയില്‍ രണ്ടുതരം അസ്തിത്വങ്ങളുമായി ജീവിക്കുന്ന അമേരിക്കന്‍-ആഫ്രിക്കക്കാരെ വിശേഷിപ്പിക്കാന്‍ ആദ്യമായി ഈ പദം ഉപയോഗിച്ചത് അവരിലൊരാളായ സാമൂഹികശാസ്ത്രജ്ഞന്‍ ഡബ്ല്യൂ ഇ ബി ഡു ബോയ്‌സ് ആണ്. 1903ല്‍ ഒരു പ്രബന്ധത്തിലാണ് അദ്ദേഹം ആദ്യമായി ഈ വാക്ക് പ്രയോഗിക്കുന്നത്.സാമൂഹിക മനശ്ശാസ്ത്രത്തിലും തത്ത്വചിന്തയിലുമെല്ലാം ഈ പ്രയോഗം വ്യാപകമായി. സംഘര്‍ഷാത്മകമായ രണ്ട് സ്വത്വങ്ങളെ വഹിക്കുന്ന അമേരിക്കന്‍-ആഫ്രിക്കന് അപരനിലൂടെ അവനവനെ നോക്കിക്കാണേണ്ടിവരുന്ന അവസ്ഥയാണിത്. ആഫ്രിക്കയില്‍നിന്ന് അമേരിക്കന്‍ തോട്ടങ്ങളില്‍ അടിമവേലയ്‌ക്കെത്തിയ പൂര്‍വികരുടെ ഭാഷയും സംസ്‌കാരവുമൊക്കെ അടിച്ചമര്‍ത്തപ്പെട്ടു. ആഫ്രിക്കന്‍ ഭാഷ സംസാരിക്കാന്‍ പാടില്ല, നൃത്തം ചെയ്യാന്‍ പാടില്ല തുടങ്ങിയ ഒരുപാട് വിലക്കുകള്‍. പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന  സംഘര്‍ഷത്തെ വിശദീകരിക്കാനും ഈ പദം ഉപയോഗിക്കപ്പെട്ടു. ഭൂരിപക്ഷ സമുദായങ്ങളുടെ സാംസ്‌കാരികാടിമത്തത്തിനു വിധേയമാവുന്ന ന്യൂനപക്ഷങ്ങളെയും ഇരട്ട മനസ്സാക്ഷി എന്ന പരികല്‍പന ഉപയോഗിച്ച് ഇന്നു വിശദീകരിക്കാറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss