|    Oct 15 Mon, 2018 4:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇരട്ട ‘ബല്‍’വാന്‍

Published : 6th September 2017 | Posted By: fsq

 

മകാവു: ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം മല്‍സരത്തിലും ഇന്ത്യക്ക് ജയം. ഇന്നലെ മക്കാവോയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിലായിരുന്നു ഇന്ത്യന്‍ ജയം. ബല്‍വന്ത് സിങിന്റെ ഇരട്ട ഗോളിലൂടെ വെന്നിക്കൊടി പാറിച്ച ഇന്ത്യ, ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി. തുടര്‍ച്ചയായി പതിനൊന്ന് മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍ സ്ഥാനം നിലനിര്‍ത്തി.ആദ്യ പകുതിയില്‍ താളം കണ്ടെത്താനായില്ലെങ്കിലും ആതിഥേയരെ ഗോളടിപ്പിക്കുന്നതില്‍ നിന്ന് അകറ്റാന്‍ ഇന്ത്യക്ക് സാധിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ലിങ്‌ദോയെ പിന്‍വലിച്ച് ബല്‍വന്തിനെ ഇറക്കാനുള്ള കോച്ച് കോണ്‍സ്‌റ്റൈന്റെ തന്ത്രം ഫലിക്കുന്നതാണ് തുടര്‍ന്ന് കണ്ടത്. 57ാം മിനിറ്റില്‍ ഇടതു വിങില്‍ നിന്ന് നാരായണ്‍ ദാസ് നല്‍കിയ ലോങ് ക്രോസ് ഹെഡ്ഡിലൂടെ ബല്‍വന്ത് വലയില്‍ എത്തിച്ചപ്പോള്‍ ഇന്ത്യക്ക് ആധിപത്യം ലഭിച്ചു. പിന്നീട് പല അവസരങ്ങളും ഗോളാകുമെന്ന്് കരുതിയെങ്കിലും 81ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. മകാവോ ഡിഫന്‍ഡര്‍മാര്‍ പിഴവ് വരുത്തിയപ്പോള്‍ ഗുര്‍പ്രീത് തൊടുത്ത ഗോള്‍ കിക്ക് ബല്‍വന്ത് അടിച്ച് വലയില്‍ കയറ്റുകയായിരുന്നു. ഇന്ത്യ ജയമുറപ്പിച്ചതോടെ ആതിഥേയര്‍ക്ക് തിരിച്ചടിക്കാനേ സാധിച്ചില്ല. ബല്‍വന്തിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ മൂന്നാം ഗോളായിരുന്നു ഇത്. നേരത്തെ, ത്രിരാഷ്ട്ര പരമ്പരയില്‍ മൗറീഷ്യസിനെതിരേയും ബല്‍വന്ത് ഗോളുമായി തിളങ്ങിയിരുന്നു. പരാജയം അറിയാതെ പതിനൊന്ന് മല്‍സരങ്ങള്‍ പിന്നിട്ട ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് മൂന്ന് മല്‍സരങ്ങളാണ്. അതില്‍ രണ്ടും ഇന്ത്യയില്‍ തന്നെയാണെന്നത് ദേശീയ ടീം ഏഷ്യന്‍ കപ്പില്‍ കളിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss