|    May 30 Tue, 2017 4:38 am
FLASH NEWS

ഇരട്ട ജീവപര്യന്തം പാടില്ല; സുപ്രീംകോടതി

Published : 19th July 2016 | Posted By: mi.ptk

judge-with-gavel

ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ജീവപര്യന്തത്തിനൊപ്പം ഇളവില്ലാത്ത ശിക്ഷ നല്‍കാം. ഇരുപതോ മുപ്പതോ വര്‍ഷം കാലാവധി നിശ്ചയിച്ച് ശിക്ഷ വിധിക്കാമെന്നും കോടതി വ്യക്തമാക്കി.
ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി.  തമിഴ്‌നാട്ടില്‍ എട്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് എട്ട് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്.ഒരാള്‍ക്ക് ഒരു ജീവതമേയുള്ളൂ. അതിനാല്‍ ഒരു ജീവപര്യന്തം ശിക്ഷ പര്യാപ്തമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
കൊലപാതക ശ്രമത്തിന് 10 വര്‍ഷം കഠിനതടവും ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും എട്ട് ജീവപര്യന്തവുമായിരുന്നു ഹൈകോടതി വിധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരു പ്രതിയ്ക്ക് എങ്ങനെ എട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കാനാകുമെന്നാണ് അഭിഭാഷകന്‍ ഉന്നയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day