|    Jan 18 Wed, 2017 11:57 pm
FLASH NEWS

ഇരട്ട കൊലപാതകം: ഗൃഹനാഥന്‍ അറസ്റ്റില്‍

Published : 6th September 2016 | Posted By: SMR

മൂവാറ്റുപുഴ: ഏനാനല്ലുര്‍ ഷാപ്പുംപടി മങ്കുന്നേല്‍ എം അര്‍ വിശ്വനാഥന്‍ (48)ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച രാത്രി  പട്ടിമറ്റത്തെ കാമുകിയുടെ വീട്ടില്‍നിന്നാണ് കല്ലൂര്‍ക്കാട് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രതിയെ കോടതിയിന്‍ ഹാജരാക്കും.
ഭാര്യയെയും മകനെയും ദാരുണമായി കൊലപ്പെടുത്തിയ വിദ്യാനാഥനെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു, കൊലപാതകത്തിനു ഉപയോഗിച്ച ആയുധം പോലിസ് കണ്ടെടുത്തു. വെട്ടേറ്റ ഇയാളുടെ ഭാര്യ ഷീല(46), ഇളയ മകന്‍ വിപിന്‍ (19) എന്നിവര്‍ ഇന്നലെ മരിച്ചു. മൂത്ത മകന്‍ വിഷ്ണു(21) അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കുടല്‍ മുറിഞ്ഞ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ഞായറാഴച്ച രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്ന വിശ്വനാഥന്‍ വൈകീട്ട് വീട്ടിലെത്തി ഭാര്യ ഷീലയുമായി വഴക്കിട്ടു. തുടര്‍ന്ന് വീട്ടുസാമാനങ്ങളിലേറെയും പുറത്തേക്ക് വലിച്ചെറിഞ്ഞും നിലത്തു തല്ലിയും നശിപ്പിച്ചു. ഇതിന് തടസ്സം നില്‍ക്കാനെത്തിയപ്പോള്‍ ഇയാള്‍ അരയില്‍ കരുതിയ കത്തിയെടുത്ത് ഷീലയെ കുത്തിയിരിക്കാമെന്നും അമ്മയെ ആക്രണത്തില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മക്കളെയും ഇയാള്‍ ആക്രമിച്ചിരിക്കാമെന്നുമാണ് പൊലിസ് നല്‍കിയ സൂചന.
ആക്രമണത്തിന് ശേഷം വിശ്വനാഥന്‍ നേരെ പട്ടിമറ്റത്ത് പാര്‍പ്പിച്ചിരുന്ന ഇഷ്ടക്കാരിയുടെ വീട്ടിലേക്ക് കടക്കുകയായിരുന്നു. അമിത മദ്യപാനം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു കൊലയെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ അവിഹിതത്തെ കുറിച്ചുള്ള തര്‍ക്കവും വഴക്കിന് കാരണമായി. മദ്യലഹരിയിലായിരുന്ന വിശ്വനാഥന്‍ ഭാര്യയെയും മക്കളെയും ആനയെ മെരുക്കാനുപയോഗിക്കുന്ന കത്തികൊണ്ടു കുത്തുകയും വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ വിശ്വനാഥന്‍ ഓടിപ്പോയി. മിക്കവാറും ദിവസങ്ങളില്‍ മദ്യപിച്ചു എത്തുന്ന വിശ്വനാഥന്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്.
ഷീലയുടെയും വിപിന്റെയും മൃതദേഹങ്ങള്‍ ജനറല്‍ അശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് 5.30 ഓടെ വീട്ടില്‍ എത്തിച്ചു.
താല്‍ക്കാലിക പന്തലില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം സമീപത്തെ തറവാട്ട് വീട്ടില്‍ ഇരുവരുടെയും സംസ്‌കാരം നടത്തി. കല്ലൂര്‍ക്കാട് സിഐ പി എ തങ്കപ്പന്‍, എസ്‌ഐമാരായ പ്രന്‍സ് ജോസഫ്, കെ എ മുഹമ്മദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എലിയാസ്, സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക