|    May 25 Thu, 2017 4:28 pm
FLASH NEWS

ഇരട്ടി ഡാറ്റയുമായി ബിഎസ്എന്‍എല്ലിന്റെ വമ്പന്‍ ഓഫറുകള്‍

Published : 12th October 2016 | Posted By: frfrlnz

bsnl
ന്യൂഡല്‍ഹി:  ദസറ, മുഹറം ഉല്‍സവ സീസണുകള്‍ പ്രമാണിച്ച് പ്രീപെയ്ഡ് വരിക്കാര്‍ക്കായി ബിഎസ്എന്‍എല്ലിന്റെ  ഇരട്ടി ഡാറ്റ ഓഫറുകള്‍.  നാല് വ്യത്യസ്ത പ്ലാനുകളാണ് കമ്പനി   അവതരിപ്പിക്കുന്നത്. നിലവില്‍ ഉള്ള പ്ലാനുകളില്‍ ഡാറ്റ ഇരട്ടിയാക്കിയാണ് പുതിയ ഓഫര്‍.
1,498 രൂപയുടെ പ്ലാനിന് 18 ജിബി ഡാറ്റയാണ് ലഭ്യമാകുക.2,798 രൂപയ്ക്ക് 36ജിബിയും, 3,998 രൂപയ്ക്ക് 60ജിബിയും, 4,498 രൂപയ്ക്ക് 80ജിബിയും ലഭിക്കും.  നേരത്തെ ഈ പ്ലാനുകളില്‍ യഥാക്രമം 9ജിബി, 18ജിബി, 30ജിബി, 40ജിബി എന്നിങ്ങനെയായിരുന്നു ഡാറ്റ ലഭ്യമായിരുന്നത്.
ഇതുകൂടാതെ  30 ദിവസത്തേയ്ക്ക് 60എംബി ഡാറ്റ ലഭിക്കുന്ന 16 രൂപയുടെ പ്രത്യേക താരിഫ് വൌച്ചറും ബിഎസ്എന്‍എല്‍ പുറത്തിറക്കി. ഒക്ടോബര്‍ ഏഴ് മുതല്‍ 31 വരെയാണ് ഈ ഓഫറുള്ളത്.  ബിഎസ്എന്‍എല്‍ന്റെ പതിനാറാമത് വാര്‍ഷികത്തിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്കുള്ള ഈ വമ്പന്‍ ഓഫര്‍. ഓഫര്‍ ലഭിക്കുവാന്‍ ഒക്ടോബര്‍ 31 ന് മുമ്പായി ഈ പ്‌ളാന്‍ ആക് ടിവേറ്റ് ചെയ്യണം.
365 ദിവസം വാലിഡിറ്റിയുള്ള ഈ പ്‌ളാനുകള്‍ ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ലഭ്യമാവുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day