|    Jan 22 Mon, 2018 12:05 pm
Home   >  Todays Paper  >  page 7  >  

ഇരട്ടപ്പദവിക്ക് നിര്‍വചനമില്ല: പാര്‍ലമെന്റ് സമിതി

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ഇരട്ടപദവി നിര്‍വചിക്കുന്ന നിയമമോ കോടതി ഉത്തരവോ നിലവിലില്ലെന്ന് ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതി. ഇരട്ടപദവി സംബന്ധിച്ച രണ്ടു റിപോര്‍ട്ടുകളാണ് പാര്‍ലമെന്റിന്റെ സംയുക്തസമിതി തയ്യാറാക്കിയത്. ഇതിലൊരു റിപോര്‍ട്ടിലാണ് അംഗങ്ങളുടെ ഇരട്ടപദവി സംബന്ധിച്ച് ഭരണഘടന, ജനപ്രാതിനിധ്യ നിയമം, പാര്‍ലമെന്റ് (അയോഗ്യത തടയല്‍) നിയമം എന്നിവയില്‍ കൃത്യമായ നിര്‍വചനമില്ലെന്ന് വ്യക്തമാക്കിയത്.
കോടതി വിധിയുമില്ല. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കൃത്യമായി നിര്‍വചിക്കുന്ന ബില്ല് കൊണ്ടുവരാന്‍ സമിതി നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ടപദവിയുടെ പേരില്‍ നിരവധി എംപിമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സംയുക്തസമിതി റിപോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. എംപിമാര്‍ക്കു വഹിക്കാവുന്ന ഇരട്ടപദവികള്‍ ഏതൊക്കെയാണെന്ന നിര്‍വചനം ബില്ലിലുണ്ടാവണമെന്നാണു നിര്‍ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day