|    Aug 18 Sat, 2018 12:18 am
FLASH NEWS

ഇരട്ടക്കൊലപാതകം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Published : 16th September 2017 | Posted By: fsq

 

ആലത്തൂര്‍: തോലനൂരില്‍ വൃദ്ധദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മരുമകള്‍ ഷീജയെയും സുഹൃത്ത് സദാനന്ദനെയും റിമാന്റ് ചെയ്തു. ഇരുവരെയും വ്യാഴാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് റിമാന്‍ഡ് ചെയ്തത്. ഷീജയെ പാലക്കാട് കോട്ടയ്ക്കുള്ളിലെ സബ് ജയിലിലും സദാനന്ദനെ ഒറ്റപ്പാലം സബ്ജയിലേക്കുമാണ് അയച്ചത്. അ—ന്വേഷണത്തിന് ആവശ്യമെങ്കില്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ശശികുമാര്‍ പറഞ്ഞു. തോലനൂര്‍ കുന്നിന്‍മേല്‍ വീട്ടില്‍ വിമുക്തഭടനായ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍ (75) ഭാര്യ പ്രേമകുമാരി (66) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സദാനന്ദനും ഷീജയും അറസ്റ്റിലായത്.  ഷീജയും സദാനന്ദനും തമ്മിലുള്ള വഴിവിട്ട ബന്ധം സ്വാമിനാഥന്‍ കാണുവാന്‍ ഇടയായത് വൈരാഗ്യത്തിന് കാരണമായി. ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൊലപാതകം. ഷീജയാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതെന്നാണ് സദാനന്ദന്‍ പോലിസിനോട് പറഞ്ഞിട്ടുള്ളത്. വ്യാഴായ്ച സദാനന്ദന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സദാനന്ദന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പക്ഷെ ഇവരോട് ഇപ്പോള്‍ ബന്ധമൊന്നുമില്ല. മറ്റൊരു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.ഇവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയതായുള്ള പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തോട്ടം പണികളും മറ്റു മായി മങ്കരയിലെത്തി ഷീജയുമായി പരിചയപ്പെടുന്നത്. ഭര്‍തൃ മാതാപിതാക്കളോടുള്ള വിരോധം ഷീജയെ ഇയാളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സ്വാമിനാഥന്റ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. വാരിയെല്ലുകള്‍ പലതും ഒടിഞ്ഞിട്ടുണ്ട്. നിരവധി തവണ കുത്തേറ്റിട്ടുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss