|    Jan 24 Tue, 2017 6:39 am

ഇരട്ടക്കുട്ടികളും മാതാവും വീടിനകത്ത് മരിച്ച നിലയില്‍

Published : 27th September 2016 | Posted By: SMR

കുറ്റിപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയില്‍ മാതാവും ഇരട്ടക്കുട്ടികളും വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിപ്പടി പനയത്തില്‍ ഫസലു റഹ്മാന്റെ ഭാര്യ ജസീല(27)യും ഇവരുടെ ഇരട്ടക്കുട്ടികളായ പതിമൂന്ന് മാസം പ്രായമായ ഫര്‍ഹാദ്, ഫര്‍ഹാന എന്നിവരുമാണ് മരിച്ചത്. മുറിയില്‍ ജസീല തീ കൊളുത്തിയ നിലയിലും ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം പുറം ലോകമറിയുന്നത്. ഇവരുടെ മൂത്തകുട്ടി നാലരവയസ്സുകാരന്‍ ഫര്‍ഷാദ് തൊട്ടടുത്ത മുറിയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ജസീലയുടെ ഭര്‍ത്താവ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. പുലര്‍ച്ചെ നാലരയോടെ വണ്ടിയുമായി ഫസലുറഹ്മാന്‍ സ്റ്റാന്റിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. ഇവര്‍ കിടന്നിരുന്ന മുറിയില്‍നിന്നു ശബ്ദം കേട്ട് ഫസലുറഹ്മാന്റെ പിതാവ് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദുരന്തം അറിഞ്ഞത്. വിവരമറിഞ്ഞ സമീപവാസികള്‍ ഇവരെ ആശിപത്രിയില്‍ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. ആറുവര്‍ഷം മുമ്പായിരുന്നു വിവാഹം. തിരൂര്‍ ആര്‍ഡിഒ, തഹസില്‍ദാര്‍, വളാഞ്ചേരി സിഐ കെ എം സുലൈമാന്‍, കുറ്റിപ്പുറം എസ്‌ഐ പ്രദീപ്കുമാര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം  പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം വൈകീട്ടോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍  ഖബറടക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക