|    Dec 11 Tue, 2018 12:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇരകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ

Published : 20th November 2018 | Posted By: kasim kzm

മധുര: തമിഴ്‌നാട്ടിലെ ഏഴു ജില്ലകളില്‍ കനത്ത നാശം വരുത്തിയ ഗജ ചുഴലിക്കാറ്റിലും മഴയിലും ഇരകളാക്കപ്പെട്ട് സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.‘
ഗജ’ദുരന്തത്തില്‍ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദുരന്തനിവാരണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിനു പരാജയം സംഭവിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരില്‍ കുടുംബങ്ങള്‍ക്ക് അനുവദിച്ച 10 ലക്ഷം രൂപ അപര്യാപ്തമാണ്. തുക 25 ലക്ഷമായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒട്ടേറെ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായ തുക 25,000 മുതല്‍ 1 ലക്ഷം വരെയാണ്. ഇത് 5 ലക്ഷം രൂപയായി വര്‍ധിപ്പിക്കണം. പ്രകൃതിദുരന്തങ്ങളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. കുറച്ചു നാള്‍ മുമ്പ് കേരളത്തിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും ഉണ്ടായ ദുരന്തങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനനയം തികച്ചും അപലപനീയമാണ്. ദുരന്തങ്ങളില്‍ നിസ്സഹായരായ ജനങ്ങളെ സഹായിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച മുഴുവന്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെയും മാനുഷികതയെയും അദ്ദേഹം പ്രശംസിച്ചു.
മധുരയില്‍ സ്ഥാപിക്കുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയെയും അതിന്റെ മുഖ്യശില്‍പിയായ ബാബാസാഹിബ് ഡോ. അംബേദ്കറെയും അവഹേളിക്കുന്ന സംഘപരിവാര അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള തീരുമാനങ്ങളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം.
മനുസ്മൃതിയെ ഭരണഘടനയുടെ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാനുള്ള നീക്കത്തെ എസ്ഡിപിഐ ചെറുത്തുതോല്‍പിക്കും. ഭരണഘടന ഇല്ലായിരുന്നുവെങ്കില്‍ പിന്നാക്കക്കാരനായ മോദി ചായവില്‍പനക്കാരനായിത്തന്നെ തുടരേണ്ടിവന്നേനെ. ഭരണഘടനയാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിയോജിപ്പുകള്‍ മറികടന്ന് ഭരണഘടനയെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss