|    Dec 10 Mon, 2018 2:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇരകള്‍ക്കുള്ള ഫണ്ട് ബിജെപി ഉപയോഗിക്കുന്നു

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഭോപാല്‍ വാതകദുരന്ത ഇരകളുടെ പുനരധിവാസത്തിനുള്ള ഫണ്ടും ബിജെപി മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായ വിശ്വാസ് സരങ്ക് വോട്ട് പിടിക്കാന്‍ ഉപയോഗിക്കുന്നതു സര്‍ക്കാര്‍, ഭോപാല്‍ വാതകദുരന്ത ഇരകളുടെ പുനരധിവാസത്തിന് നീക്കിവച്ച പണമാണെന്നതിനുള്ള തെളിവുകളാണു പുറത്തുവന്നിരിക്കുന്നത്. 1984 ഡിസംബര്‍ രണ്ടിന് യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപാലിലെ കീടനാശിനി നിര്‍മാണശാലയിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അതിജീവിച്ചവര്‍ക്കുള്ള ഫണ്ട് മന്ത്രി വിശ്വാസ് വകമാറ്റി ചെലവഴിച്ചുവെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.
ദുരന്ത ഇരകള്‍ക്കും അവരുടെ മക്കള്‍ക്കും ജോലിക്കു വേണ്ടി നീക്കിവച്ച കരുതല്‍ പണത്തിന്റെ 60 ശതമാനവും റോഡുകള്‍, അഴുക്കുചാല്‍, പാര്‍ക്കുകള്‍ എന്നിവ നിര്‍മിക്കാനായി വകമാറ്റി. യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിക്ക് സമീപം താമസിച്ചിരുന്നവര്‍ക്കു താമസസ്ഥലം ഒരുക്കുന്നതിനായി നീക്കിവച്ച പണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഇതേ ലക്ഷ്യത്തിനായി വഴിതിരിച്ചുവിട്ടു.
2010ല്‍ ഭോപാല്‍ വാതകദുരന്ത ഇരകള്‍ക്കും അവരുടെ മക്കള്‍ക്കും ജോലി ലഭ്യമാക്കുന്നതിനായി 104 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss