|    Jan 20 Fri, 2017 9:24 am
FLASH NEWS

ഇരകളെ മെഹബൂബ സന്ദര്‍ശിച്ചു; അക്രമം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ സഹായം തേടി

Published : 24th July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊതുസമൂഹത്തിന്റെ സഹായം വേണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ചിലര്‍ കശ്മീരിലെ കൊലപാതകങ്ങള്‍ ആഘോഷിക്കുകയാണ്. സംഘര്‍ഷം സംസ്ഥാനത്തെ നശിപ്പിക്കുമെന്നും അതില്ലാതാക്കാന്‍ പൊതുസമൂഹത്തിന്റെ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അവര്‍ അറിയിച്ചു. സംഭവത്തിലെ ഇരകളെല്ലാം വളരെ പാവപ്പെട്ടവരാണ്. കലാപം നൂറുകണക്കിനാളുകളെ അനാഥരും അഗതികളും വിധവകളുമാക്കുകയാണ്. അവരെ സഹായിക്കാന്‍ ഒരു സ്ഥാപനവും മുന്നോട്ടുവരുന്നില്ല. കൊലപാതകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഈ ഇരകളുടെ ദുരിതത്തെക്കുറിച്ച് അന്വേഷിക്കാറില്ല.
ഈ വര്‍ഷം വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുകയും സംസ്ഥാനം സാമ്പത്തികമായി മുന്നേറാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് തല്‍പരകക്ഷികള്‍ അതെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കലാപം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. വിനോദസഞ്ചാരത്തേയും വിദ്യാഭ്യാസത്തേയുമാണ് അക്രമികള്‍ ലക്ഷ്യംവയ്ക്കുന്നതെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക