|    Mar 28 Tue, 2017 3:45 pm
FLASH NEWS

ഇരകളെ ഭിന്നിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം കൊയ്യുന്നു: മജീദ് ഫൈസി

Published : 13th May 2016 | Posted By: SMR

കാസര്‍കോട്: മതചിഹ്നങ്ങളും ആഘോഷങ്ങളും മറയാക്കി, ആര്‍എസ്എസ് പ്രഖ്യാപിച്ച ശത്രുക്കളായ മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും ഒന്നിപ്പിക്കാ ന്‍ അനുവദിക്കാതെയാണ് കേരളത്തിലും ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സംഘ്പരിവാറിനെ സഹായിക്കുകയും സല്‍പ്പേരുണ്ടാക്കാ ന്‍ ശ്രമിക്കുകയും ചെയ്യുന്ന മൗലാനമാരും തങ്ങന്മാരും സമുദ ായത്തെ അപകടത്തിലേക്ക് നയിക്കുകയാണ്.
ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞ ു. അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഹാരിസ് വടകര, എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, ഹമീദ് എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day