ഇരകളുടെ നൊമ്പരം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു: ലതികാ സുഭാഷ്
Published : 12th April 2018 | Posted By: kasim kzm
തിരൂരങ്ങാടി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന ഇരകളുടെ നൊമ്പരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. സ്വാഗതമാട് അനിശ്ചിത കാല നിരാഹാരം കിടക്കുന്ന അഡ്വ.സബീനയെയും അരീതോട്, കൊളപ്പുറം ഭാഗത്തെ സമര പന്തലിലും സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലതിക. നിലവിലുള്ള ഹൈവെ വികസിപ്പിക്കാതെ അലൈന്മെന്റ് മാറ്റി ഒരു പാട് പാവങ്ങളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള റോഡ് വികസനം എന്ത് വില കൊടുത്തും ചെറുത്ത് നില്‍ക്കുന്നതിന് സമരസമിതിക്ക് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാനകമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. എഐസിസി അംഗം അഡ്വ. ഫാത്തിമ റോസ്ന, മഹിളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഫാത്തിമ ബീവി, ജില്ലാ പ്രസിഡന്റ് ഉഷാ നായര്‍, സുലൈഖ, നാസര്‍ കെ തെന്നല എന്നിവരും ലതികാ സുഭാഷിനോടപ്പമുണ്ടായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.