|    Aug 17 Fri, 2018 9:29 am

ഇരകളുടെ ആശങ്കകള്‍ അകറ്റി ദുരൂഹതകള്‍ നീക്കണം: എസ്ഡിപിഐ

Published : 9th August 2018 | Posted By: kasim kzm

തൃശൂര്‍: ദേശീയപാത 66 സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ ഇരകളുടെ ആശങ്കകള്‍ അകറ്റണമെന്നും ദുരൂഹതകള്‍ നീക്കണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സര്‍വേ പ്രകാരം ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും കിടപ്പാടം തന്നെ ഒഴിഞ്ഞു പോവേണ്ടി വരുന്ന ആളുകള്‍ക്കും മതിയായ നഷ്ടപരിഹാരമോ അവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലോ സര്‍ക്കാരിന് യാതൊരു നയ നിലപാടുമില്ല.
മുപ്പത് മീറ്ററില്‍ നാലുവരിപ്പാത പണിയാമെന്നിരിക്കെ നാല്‍പ്പത്തിയഞ്ച് മീറ്റര്‍ സ്ഥലമെടുത്ത് ബി ഒ ടി കമ്പനിക്ക് കൊടുത്ത് ചുങ്കപ്പാത നിര്‍മിക്കുന്നതില്‍ ദുരൂഹതയുണ്ട്. 2013 ലെ എന്‍ എച്ച് ആക്റ്റിലെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സര്‍ക്കാര്‍ ഇരകളോട് ഒളിച്ച് കളി നടത്തുകയാണ്.
ഇതിനെതിരെയുള്ള സമര മുന്നണിയില്‍ അവരോടെപ്പം നിന്ന് രക്ഷകവേഷം കെട്ടുന്ന ഇടതു വലതു മുന്നണികളുടെ കാപട്യം ഇരകള്‍ തിരിച്ചറിയണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, സെക്രട്ടറിമാരായ അഷറഫ് വടക്കൂട്ട്, എ സുബ്രമണ്യന്‍, ഖജാഞ്ചി ഷെമീര്‍ ബ്രോഡ് വെ, സെക്രേട്ടറിയറ്റ് അംഗങ്ങളായ എം ഫാറൂഖ്, ആര്‍ വി ഷെഫീര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ മനാഫ് കരൂപ്പടന്ന, ആസിഫ് അബ്ദുള്ള, ഫൈസല്‍ ഇബ്രാഹീം സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss