|    Feb 26 Mon, 2018 6:49 am
FLASH NEWS

ഇയ്യാല്‍ പാടത്ത് നൂറുകണക്കിന് ഏക്കര്‍ കൃഷി നശിച്ചു

Published : 11th January 2017 | Posted By: fsq

 

കേച്ചേരി: ജലസേചന സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ കൂമ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഇയ്യാല്‍ പാടത്ത് നൂറുകണക്കിന് ഏക്കര്‍ കൃഷി നശിച്ചു. ചിറനെല്ലൂര്‍, മണലി സ്വദേശികളായ മുഹമ്മദ് കുട്ടി, സുഭാഷ്, അബ്ദുല്‍റഹ്്മാന്‍, ഖാലിദ് എന്നിവരുടേതടക്കം നൂറുകണക്കിന് ഏക്കര്‍ കതിരണിഞ്ഞ നെല്ലാണ് ഉണങ്ങി നശിച്ചത്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പാടങ്ങളില്‍ വെള്ളമെത്തിക്കാന്‍ കര്‍ഷകര്‍ തന്നെ മുന്‍കയ്യെടുത്ത് പമ്പ് സെറ്റും മറ്റു സംവിധാനങ്ങളും ഒരുക്കിയിരുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് രണ്ട് പമ്പ് സെറ്റുകള്‍ വാങ്ങിയെങ്കിലും പാടം വരണ്ടുണങ്ങിയതിനാല്‍ എല്ലായിടത്തേ ക്കും വെള്ളമെത്തിക്കാന്‍ കഴിഞ്ഞില്ല. 1,20000 രൂപയുടെ പമ്പ് സെറ്റ് 10 കര്‍ഷകര്‍ തുല്ല്യമായി പണമെടുത്താണ് വാങ്ങിയത്. ഇതുകൂടാതെ 45000 രൂപയുടെ ഒരു പമ്പ് സെറ്റും വാങ്ങിയിരുന്നു. എന്നാല്‍ പുഴയില്‍ വെള്ളം കുറഞ്ഞതും പാടത്തിന്റെ എല്ലാ ഭാഗത്തേക്കും വെള്ളമെത്തിക്കാന്‍ കനാല്‍ സംവിധാനം ഇല്ലാത്തതും കര്‍ഷകരെ ദുരിതത്തിലാക്കി. ഇയ്യാല്‍ പാടത്ത് മാത്രം അഞ്ഞൂറിലധിം ഏക്കറിലാണ് കര്‍ഷകര്‍ നെല്‍ കൃഷി ചെയ്യുന്നത്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ ഇത്തവണ വിളവ് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉണങ്ങി നശിച്ചതും വിളവുകുറഞ്ഞതും മൂലം ഇത്തവണ വലിയ നഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. കാലങ്ങളായി ഈ പാടത്ത് നെല്‍കൃഷി നടത്തുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കൂമ്പുഴയെ ആശ്രയിച്ച് ജലസേചന സൗകര്യം ഒരുക്കാമെങ്കിലും അധികൃതരുടെ അനാസ്ഥമൂലം ശാസ്ത്രീയമായ പദ്ധതികളൊ ന്നു ം കര്‍ഷകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്. വരും വര്‍ഷങ്ങളിലെങ്കിലും ജലസേചന സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ചൂണ്ടല്‍, കടങ്ങോട്, ചൊവ്വന്നൂര്‍ പഞ്ചായത്തുകളിലായി കിടക്കുന്ന വലിയ പ്രദേശത്തെ നെല്‍കൃഷി നാമാവശേഷമാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss