|    May 20 Sun, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇയു പാര്‍ലമെന്റ് അംഗങ്ങളെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുറത്താക്കി

Published : 9th October 2017 | Posted By: fsq

 

ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയന്‍ (ഇയു) പാര്‍ലമെന്റ് അംഗങ്ങളായ ജൂലി ഗേളിങ്, റിച്ചാര്‍ഡ് ആഷ്വോര്‍ത്ത് എന്നിവരെ ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് (ബ്രെക്‌സിറ്റ്) സംബന്ധിച്ച പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാണ് സസ്‌പെന്‍ഷന്‍. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂനിയന്റെ കൂടുതല്‍ നിബന്ധനകള്‍ ബ്രിട്ടന്‍ അനുസരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തെ ഇരു നേതാക്കളും അനുകൂലിച്ചിരുന്നു. ഇയു പ്രമേയത്തെ അനുകൂലിച്ച ഇവരുടെ നടപടി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മുടങ്ങാന്‍ കാരണമാവുമെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss