|    Jun 25 Mon, 2018 11:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇയു : ഉക്രെയ്‌ന് വിസാ രഹിത യാത്രാ അനുമതി

Published : 12th May 2017 | Posted By: fsq

 

ബ്രസല്‍സ്: ഉക്രെയ്ന്‍ പൗരന്‍മാര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂനിയന്‍ (ഇയു) അനുമതി. റഷ്യ അനുകൂല വിമതരുമായി സംഘര്‍ഷം തുടരുന്ന ഉക്രെയ്‌നുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇയു യൂറോപ്പില്‍ വിസരഹിത യാത്രയ്ക്കുള്ള അനുമതി അനുവദിച്ചത്. മുന്‍ സോവിയറ്റ്് രാജ്യമായ ഉക്രെയ്ന്‍ വര്‍ഷങ്ങളായി യൂറോപ്യന്‍ യാത്രാനുമതിക്കായി ശ്രമിച്ചുവരുകയായിരുന്നു. ഇയു തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും രാജ്യം യൂറോപ്യന്‍ സംസ്‌കാരത്തോട് കൂടുതല്‍ അടുക്കുകയാണെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊരോഷെന്‍കോ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss