|    Nov 18 Sat, 2017 3:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇയാന്‍ ഹ്യൂം കൊച്ചിയിലെത്തി

Published : 3rd November 2017 | Posted By: fsq

 

കൊച്ചി: രണ്ട് സീസണിന്റെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം കൊച്ചിയിലെത്തി. നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കിറ്റ് ലോഞ്ചിങ്ങിനായിട്ടാണ് ഹ്യൂം കൊച്ചിയില്‍ വിമാനമിറങ്ങിയത്. തങ്ങളുടെ ഹ്യൂമേട്ടന്‍ വീണ്ടുമെത്തുന്നത് അറിഞ്ഞ് നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ആരാധകരുടെ സ്വീകരണത്തിന് നന്ദി പറഞ്ഞ ഇയാന്‍ ഹ്യൂം നാലാം സീസണ്‍ ജയത്തോടെ തുടങ്ങുവാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യ സിസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇയാന്‍ ഹ്യൂമിനെ രണ്ടാം സീസണില്‍ മാനേജ്‌മെന്റ് കൈവിട്ടു. കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ടും മൂന്നും സീസണില്‍ ബൂട്ട് കെട്ടിയ കനേഡിയന്‍ താരം നിലവില്‍ ഐഎസ്എല്ലിലെ ടോപ് സ്‌കോററാണ്. നാലാം സീസണില്‍ ഹ്യൂമിനെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെത്തിച്ച മാനേജ്‌മെന്റ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി. ഈ മാസം 17ന് കൊച്ചിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക