|    Nov 24 Fri, 2017 6:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇമ്രാന്‍ഖാന്‍ അശ്ലീല സന്ദേശങ്ങളയച്ചതായി ആരോപണം ; പാര്‍ട്ടി നേതാവ് ആയിഷ ഗുലായ് രാജിവച്ചു

Published : 3rd August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ഖാന്‍ അശ്ലീല സന്ദേശങ്ങളയച്ചതായി ആരോപിച്ച് പാര്‍ട്ടിയിലെ വനിതാ നേതാവ് രാജിവച്ചു. ആയിഷ ഗുലായ്‌യാണ് രാജിവച്ചത്. തനിക്കും പാര്‍ട്ടിയിലെ മറ്റു സ്ത്രീകള്‍ക്കും ഇമ്രാന്‍ഖാന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നു ആയിഷ ഗുലായ് പറഞ്ഞു. പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി വനിതാ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ല. മാന്യതയുള്ള സ്ത്രീകള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാനാവില്ല. പാര്‍ട്ടിയിലെ കഴിവുള്ള നേതാക്കള്‍ തന്റെ നേതൃസ്ഥാനത്തിന് ഭീഷണിയാണെന്ന് ചിന്തിക്കുന്നയാളാണ് ഇമ്രാന്‍. ഇക്കാരണത്താല്‍ ഒട്ടേറെപ്പേര്‍ക്ക് പാര്‍ട്ടി വിടേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ നിഷേധിക്കുന്നതായി തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചീഫ് വിപ്പ് ഷിറീന്‍ മസാരി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാത്തതിന്റെ പ്രതികാരമാണ് ആരോപണമെന്നും മസാരി പറഞ്ഞു. നവാസ് ശരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്താന്‍ മുസ്‌ലിംലീഗില്‍ (നവാസ്) ചേരാന്‍ ഗുലായ് നേരത്തേതന്നെ പദ്ധതിയിട്ടിരുന്നതായും തഹ്‌രീകെ ഇന്‍സാഫ് നേതാക്കള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക