|    Aug 20 Sun, 2017 12:21 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്

Published : 21st October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാനമ കള്ളപ്പണരേഖകളുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുന്നതിന്റെ പേരില്‍ രാഷ്ട്രീയ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് പത്രം ദി ന്യൂസ് ഇന്റര്‍നാഷനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനായ ഇമ്രാനു പുറമേ പ്രമുഖ പാര്‍ട്ടി നേതാക്കളെയും പിടികൂടാനാണു നീക്കമെന്നും റിപോര്‍ട്ട് പറയുന്നു. പാനമ രേഖകളില്‍ പേരുള്‍പ്പെട്ടതിന്റെ പേരില്‍ ശരീഫിനെതിരേ നടപടിയാവശ്യപ്പെട്ടുകൊണ്ടു നടക്കുന്ന നീക്കത്തിനു നേതൃത്വം നല്‍കുന്നത് ഇമ്രാന്‍ഖാനും പാര്‍ട്ടിയുമാണ്.
തലസ്ഥാനം നിശ്ചലമാക്കുന്ന രീതിയില്‍ ‘ഒക്യുപെയ് ഇസ്‌ലാമാബാദ്’ സമരപരിപാടിയും പാര്‍ട്ടി ആസൂത്രണം ചെയ്തിരുന്നു. പ്രക്ഷോഭങ്ങളില്‍ ജനപിന്തുണ ആര്‍ജിക്കുന്നതു തടയാനാണ് അറസ്റ്റ് നീക്കമെന്നും പത്രം പറയുന്നു. ഭരണം സ്തംഭിപ്പിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നു ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിംലീഗ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകെയാണു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക