|    Sep 23 Sun, 2018 11:59 pm
FLASH NEWS

ഇമാമുമാരെയും മദ്‌റസാ അധ്യാപകരെയും മുഖ്യധാരയില്‍ എത്തിക്കണം

Published : 22nd December 2017 | Posted By: kasim kzm

പുത്തനത്താണി: ഇമാമുമാരെയും മദ്‌റസാ അധ്യാപകരെയും ശാക്തീകരിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് മഹല്ലുകള്‍ മുന്‍കൈയ്യെടുക്കണമെന്ന് ഇമാംസ് കൗണ്‍സില്‍ പ്രിയപ്പെട്ട നബി കാംപയിന്റെ ജില്ലാതല സമാപനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുത്തനത്താണി ശഹീദ് കൊടിഞ്ഞി ഫൈസല്‍ നഗറില്‍ നടന്ന സമാപനം ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹാമിദ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാങ്ങില്‍ നൂറുദീന്‍ മുസ്‌ല്യാര്‍, ഹംസ വഹബി വേങ്ങര, ജലീല്‍ മദനി കുറ്റിപ്പുറം, ഇസ്ഹാഖ് ബാഖവി തവനൂര്‍, എം കെ സകരിയ്യ, അഷ്‌റഫ് പുത്തനത്താണി സംസാരിച്ചു. അഫ്‌സല്‍ ഖാസിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി
പ്രദേശത്തെ മസ്ജിദുകളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഇമാമുമാരെ ചടങ്ങില്‍ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss