|    Jul 22 Sat, 2017 4:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇമാമിന്റെ വധം: മകന്‍ അറസ്റ്റില്‍

Published : 15th February 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ അനന്ത്‌നാഗ് ജില്ലയില്‍ ഇമാം കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഏഴാംതരം വിദ്യാര്‍ഥിയായ മകനെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രഗം ഗ്രാമത്തിലെ പള്ളി ഇമാമിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീടിനടുത്ത വയലില്‍ ഈ മാസം ഒമ്പതിനാണു കാണപ്പെട്ടത്. മൃതദേഹത്തിന്റെ തലയില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം വയലില്‍ ഇമാമും മകനും ഒന്നിച്ച് ജോലിചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. മകന്‍ മഴുകൊണ്ട് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക