|    Mar 29 Wed, 2017 7:04 pm
FLASH NEWS

ഇമാമിന്റെ കൊല: പ്രതിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു

Published : 17th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസില്‍ ബംഗ്ലാദേശി ഇമാമിനെയും സഹപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഓസ്‌കാര്‍ മോറെല്‍ (35) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലിസ് അറിയിച്ചു. ഇമാം മൗലാന അക്‌നോജി (55), സഹപ്രവര്‍ത്തകന്‍ താര ഉദ്ദീന്‍ (64) എന്നിവരാണ് വെടിയേറ്റുമരിച്ചത്. വംശീയ വിദ്വേഷമാണ് കൊലയ്ക്കു കാരണമെന്നാണ് ചില മതപണ്ഡിതര്‍ ആരോപിക്കുന്നത്.
എന്നാല്‍, അതിനു തെളിവില്ലെന്നാണ് പോലിസിന്റെ പക്ഷം. വെടിവച്ച ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കാര്‍ ഒരു സൈക്കിളില്‍ ഇടിച്ച് അപകടമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. സിസിടിവിയില്‍ അക്രമിയുടെ ദൃശ്യം പതിഞ്ഞിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day