|    Oct 21 Sun, 2018 1:08 am
FLASH NEWS
Home   >  News now   >  

ഇമാന്‍ അഹമ്മദ് മരണത്തിന് കീഴടങ്ങി

Published : 25th September 2017 | Posted By: G.A.G

അബുദബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈജിപ്തിലെ അലക്‌സാണ്ട്രിയ സ്വദേശിനി ഇമാന്‍ അഹമ്മദ്(36) അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികില്‍സയ്ക്കായി  ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ സൈഫി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇമാന്‍ മേയ് ആദ്യവാരം ഇന്ത്യയിലെ ചികില്‍സ അവസാനിപ്പിച്ച്്് അബുദബിയിലേക്ക്് പോവുകയായിരുന്നു.
498 കിലോയോളം ഭാരമുണ്ടായിരുന്ന ഇമാന്‍ 25 വര്‍ഷത്തോളം കിടപ്പിലായിരുന്നു. ഭാരംകുറയ്ക്കാനുള്ള ശസ്്ത്രക്രിയക്ക് വിധേയയായതിനെത്തുടര്‍ന്ന് ഇമാന്റെ ഭാരം ഇരുനൂറു കിലോയില്‍ താഴെ എത്തിയതായി ഇന്ത്യയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡേക്ടര്‍മാരുടെ അവകാശവാദം തട്ടിപ്പാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അബുദബിയിലെ ആശുപത്രിയിലേക്ക്് തുടര്‍ചികില്‍സയ്ക്കായി ഇമാനെ മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss