|    Oct 21 Sat, 2017 4:07 pm
FLASH NEWS

ഇമാംസ് കൗണ്‍സില്‍ പ്രതിഷേധ സംഗമം നാളെ

Published : 4th December 2015 | Posted By: swapna en

പത്തനംതിട്ട: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ബാബരി നിര്‍മാണമാണ് നീതി എന്ന പ്രമേയവുമായി ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നാളെ  വൈകീട്ട് മൂന്നിന് പത്തനംതിട്ട പോസ്റ്റോഫിസിന് സമീപം പ്രതിഷേധ സംഗമം നടത്തുന്നു. പരിപാടി ദേശീയ ന്യൂനപക്ഷ മേല്‍നോട്ട സമിതിയംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ ഉദ്ഘാടനം ചെയ്യും. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അല്‍-ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് മന്നാനി, സെക്രട്ടറി അബ്ദുസ്സലാം അല്‍-ഖാസിമി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക