|    Oct 21 Sat, 2017 9:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇമാംസ് കൗണ്‍സില്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.
മാറാട് പ്രാര്‍ഥിക്കാന്‍ വരുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം അനുവദിക്കുക, അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍െപ്പടെ കേരളത്തില്‍ യുഎപിഎ ചുമത്തപ്പെട്ട മുഴുവന്‍ കേസുകളിലും പുനരവലോകനം ചെയ്യുക, വിവേചനരഹിതമായി യുഎപിഎ ചുമത്തുന്ന പോലിസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക, ബീമാപള്ളിയില്‍ പോലിസ് വെടിവയ്പില്‍ ആറുപേര്‍ മരിക്കാനും 45ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേ ല്‍ക്കാനും കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക, അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക, സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക, ഇന്ദിര ആവാസ് യോജന പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, യു കെ അബ്ദുല്‍സലാം മൗലവി, പി എം അബ്ദുല്‍ ജലീല്‍ മൗലവി, കടുവയില്‍ മുഹമ്മദ് ഷഫീഖ് മൗലവി, ഷബീര്‍ ഖാന്‍ മൗലവി സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക