|    Jan 21 Sun, 2018 12:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇമാംസ് കൗണ്‍സില്‍ നേതൃസംഗമം

Published : 23rd July 2016 | Posted By: SMR

കൊച്ചി: ഇസ്‌ലാം അറിയുക അടുക്കുക എന്ന ശീര്‍ഷകത്തി ല്‍ 25 മുതല്‍ ആഗസ്ത് 11ാം തി യ്യതി വരെ ഇമാംസ് കൗണ്‍സി ല്‍ സംഘടിപ്പിക്കുന്ന ദഅ്‌വ കാംപയിന്റെ ഭാഗമായി ജില്ലാ
ഭാരവാഹികള്‍ക്കുള്ള നേതൃസംഗമം സംഘടിപ്പിച്ചു. കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം സംസ്ഥാന ഖ ജാഞ്ചി പി കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. നിലവില്‍ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഫാഷിസ്റ്റുകള്‍ അവസരം മുതലെടുക്കുകയാണ്. ഏക സിവില്‍കോഡിനു മുമ്പേ ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ സുപ്രധാനമായ മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ് കുഞ്ഞു മൗലവി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day