|    Apr 30 Sun, 2017 2:47 am
FLASH NEWS

ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

Published : 24th November 2016 | Posted By: SMR

തിരൂരങ്ങാടി: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തെയും ഖബറിടവും സന്ദര്‍ശിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, ദേശീയ സെക്രട്ടറി ഫൈസല്‍ മൗലവി, ദേശീയ സമിതി അംഗം കെ കെ അബ്ദുല്‍ മജീദ് ഖാസിമി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്മാന്‍ ബാഖവി, നൂറുദ്ദീന്‍ മുസ്‌ല്യാര്‍, സംസ്ഥാന സമിതി അംഗങ്ങളായ അബ്ദുസലാം മൗലവി പയ്യനാട്, അബ്ദുറഹിമാന്‍ ദാരിമി, ജില്ലാ ഭാരവാഹികളായ മൊയ്തീന്‍ സൈനി, ഹംസ വഹബി, കരീം മൗലവി, ശറഫുദ്ദീന്‍ മൗലവി, പി എസ് കെ തങ്ങള്‍ എന്നിവരാണു കൊടിഞ്ഞി സന്ദര്‍ശിച്ചത്.
ഇഷ്ടമുള്ള ആദര്‍ശം സ്വീകരിച്ചതിന്റെ പേരില്‍ അരുംകൊല ചെയ്യപ്പെട്ട ഫൈസലിന്റെ കുടുംബത്തെ നേതാക്കള്‍ ആശ്വസിപ്പിച്ചു. നിയമപരമായും മറ്റുമുള്ള പിന്തുണ നേതാക്കള്‍ വാഗ്ദാനംചെയ്തു. കുടുംബത്തിനും വേണ്ടിയും ഫൈസലിനു വേണ്ടിയും പ്രത്യേക പ്രാര്‍ഥന നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day