|    Feb 21 Tue, 2017 4:28 am
FLASH NEWS

ഇമാംസ് കൗണ്‍സില്‍ കാംപയിന്‍ പ്രഖ്യാപന സമ്മേളനം ഇന്ന്

Published : 30th November 2016 | Posted By: SMR

കൊച്ചി: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രിയപ്പെട്ട നബി കാംപയിനിന്റെ പ്രഖ്യാപന സമ്മേളനം ഇന്നു നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് നാലിന്  മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലാണു നടക്കുന്നത്.
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ മൗലാന അനീസുറഹ്മാന്‍ ഖാസിമി ബിഹാര്‍, ഇ അബൂബക്കര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. റസൂലെ ഇന്‍ഖിലാബ് എന്ന പ്രമേയം മുന്നോട്ടുവയ്ക്കുന്ന കാംപയിനിന്റെ ഭാഗമായി സംവാദസദസ്സുകള്‍, പ്രഭാഷണ പരിപാടി, വിവിധ മല്‍സരങ്ങള്‍ എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തി ല്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, നിസാറുദ്ദീന്‍ മൗലവി, അക്ബര്‍ ഷാ മൗലവി, അനസ് റഹ്മാനി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക